india australia second test match preview
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു വെള്ളിയാഴ്ച പെര്‍ത്തില്‍ തുടക്കമാവും. മെല്‍ബണ്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം കൊയ്ത ടീം ഇന്ത്യ പെര്‍ത്തിലും ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന്റെ ലീഡ് നേടാമെന്ന ആത്മവിശ്വാസത്തിലാണ്. പെര്‍ത്തിലെ പുതിയ സ്റ്റേഡിയമായ ഓപ്റ്റസ് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7.50നാണ് കളി ആരംഭിക്കുന്നത്.